കെ എസ് യു നേതാവിനെ പുറത്താക്കിയ സംഭവം; അധ്യാപകരുടെ വീടുകളും കാറുകളും തല്ലിത്തകര്‍ത്തു

കായംകുളം: കോളേജ് അദ്ധ്യാപകനെ അപമാനിക്കുകയും അസ്ഭ്യം പറയുകയും ചെയ്ത സംഭവത്തില്‍  കുറ്റക്കാരനെന്ന് കോളേജ് കണ്ടെത്തിയ  കെ എസ് യു യൂണീറ്റ് പ്രസിഡന്റ് നിഥിനെ  പുറത്താക്കിയ സംഭവത്തില്‍  വീണ്ടും  അക്രമം.  കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ചേരാവള്ളി, പട്ടിരേത്ത് ലക്ഷമി വിഹാറില്‍ ഡോ.ബി.സോമനാഥന്‍ പിള്ളയുടേയും കായംകുളം,കണ്ണമ്പള്ളിഭാഗം സാഫാ മൂത്തന്റവില്ലയില്‍ പ്രൊഫ.ഷാജഹാന്റേയും കാറും ഇവരുടെ വീടുകളുടെ ജനാലകളും ഒരു സംഘം തല്ലിതകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

 

അഞ്ച് ബൈക്കുകളില്‍ എത്തിയ പത്തംഗ സംഘം അദ്ധ്യാപകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമണം അഴിച്ചു വിടുകയായിരുന്നു. സംഭവത്തില്‍ കോളേജിലെ അദ്ധ്യാപകരും മുസ്ലീം എഡ്യൂക്കേഷണല്‍ സൊസൈറ്റിയും ശക്തമായി പ്രതിഷേധിച്ചു. എം എസ് എം കോളേജില്‍ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമണ പരമ്പരകള്‍ സാംസ്‌കാരിക കേരളത്തിന് യോജിച്ചതല്ലന്നും ഇത്തരം അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹിക ദ്രോഹികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്ന് സി പി ഐ കായംകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.  അദ്ധ്യാപകര്‍ക്കും  അവരുടെ വീടുകള്‍ക്ക് നേരെയും അക്രമണം അഴിച്ചുവിടുന്ന   അക്രമിസംഘത്തെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി  മുന്നോട്ട് പോകുമെന്ന് എസ് എഫ് ഐ കായംകുളം ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login