കെ.പി.സി.സി അംഗങ്ങളുടെ പട്ടികയില്‍ മാറ്റം; കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതിക്ക് കൈമാറി

ന്യൂഡല്‍ഹി: കെ.പി.സി.സി അംഗങ്ങളുടെ പട്ടികയില്‍ മാറ്റം. പുതുക്കിയ പട്ടിക കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതിക്ക് കൈമാറി. പട്ടികയെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്. സംസ്ഥാന വരണാധികാരി സുദര്‍ശന്‍ നാച്ചിയപ്പനാണ് പട്ടിക കൈമാറിയത്.

കോണ്‍ഗ്രസ്സ് ഭാരവാഹി പട്ടികയില്‍ പ്രാതിനിധ്യം കുറഞ്ഞു പോയെന്ന പരാതി ഐ ഗ്രൂപ്പ് നേരത്തെ ഉന്നയിച്ചിരുന്നു. തര്‍ക്കങ്ങള്‍ ഉണ്ടാകാത്ത വിധം സമവായത്തിലൂടെ പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന നിലപാടാണ് ഐ ഗ്രൂപ്പിന്.

കെപിസിസി പുനഃസംഘടനയില്‍ കെ.മുരളീധരന്‍ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.  പുനഃസംഘടക്കായി നിലവില്‍ തയ്യാറാക്കിയ പട്ടികയില്‍ പരാതിയുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. കെപിസിസി ഭാരവാഹി പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്ന ചില പേരുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. പരാതി അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

You must be logged in to post a comment Login