കെ.സുരേന്ദ്രന് കൂടുതല്‍ കുരുക്ക്; ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല


കണ്ണൂര്‍: കെ സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ഹാജരാകാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പൊലീസ് കൊട്ടാരക്കര സബ് ജയിലില്‍ വാറണ്ട് എത്തിച്ചു. കണ്ണൂരിലെ കേസില്‍ ജാമ്യമെടുത്താല്‍ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാവൂ. കണ്ണൂരില്‍ ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തിയത്. 2017 നടത്തിയ മാര്‍ച്ചിനിടെ കെ.സുരേന്ദ്രന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

 

You must be logged in to post a comment Login