കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം:
ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് മാസങ്ങളായി അധ്യക്ഷ പദവി
ഒഴിഞ്ഞുകിടക്കുകയായിരുന്ന ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രനെ
നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. മുന്‍
അധ്യക്ഷന്‍ അഡ്വ. പി ശ്രീധരന്‍പിള്ള ഗവര്‍ണറായി മിസോറാമിലേക്ക് പോയതോടെയാണ്
അധ്യക്ഷസ്ഥാനം ഒഴിവായത്. വി മുരളീധരന്‍ കേന്ദ്ര സഹമന്ത്രിയായതോടെ കെ
സുരേന്ദ്രന്റെ പേരാണ് ഉയര്‍ന്നുവന്നിരുന്നതെങ്കിലും ഗ്രൂപ്പുകള്‍
തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്
നീണ്ടുപോവുകയായിരുന്നു.

എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍
തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും ഒടുവില്‍ ദേശീയ
അധ്യക്ഷന്‍ ജെ പി നദ്ദ തന്നെ സുരേന്ദ്രനെ നിയമിച്ചതായി
അറിയിക്കുകയായിരുന്നു.

You must be logged in to post a comment Login