കേജരിവാളിനെ ബിജെപി വനിതാ പ്രതിഷേധക്കാര്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കൈയേറ്റം ചെയ്തു

kejariwal-bjp
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരവാളിനെ റെയില്‍വേ സ്റ്റേഷനില്‍വച്ച് ബിജെപി വനാത പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തതു. എഎപി മുന്‍ മന്ത്രി സന്ദീപ് കുമാറുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണത്തിനെതിരേ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ കേജരിവാളിനെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍വച്ച് കൈയേറ്റം ചെയ്തതായും സുരക്ഷയില്‍ വന്‍ വീഴ്ചയാണ് പോലീസ് വരുത്തിയതെന്നും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ക്കായി പഞ്ചാബിലേക്ക് ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴായിരുന്നു കേജരിവാളിനെതിരേ ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പരിപാടി സംബന്ധിച്ച വിവരം ചോര്‍ത്തിയത് പോലീസ് ആണെന്ന് എഎപി ആരോപിച്ചു.

ലുഥിയാനയിലേക്കുള്ള ശതാബ്ദി ട്രെയിനില്‍ കയറാനായെത്തിയ കേജരിവാളിനെ വനിതാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ വളയുകയായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ സംഭവമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ആരോപിച്ചു.

You must be logged in to post a comment Login