കേജരിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരമേറ്റു

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള രാംലീല മൈതാനിയില്‍ അരവിന്ദ് കെജ്രിവാളും ആറു മന്ത്രിമാരും 12 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മനീഷ് സിസോഡിയ ഉപമുഖ്യമന്ത്രിയാകും. സത്യേന്ദ്ര ജയിന്‍, ജിതേന്ദ്ര തോമര്‍, അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍ എന്നിവരാണ് മറ്റു മന്ത്രിമാര്‍. അഴിമതി വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യാഗസ്ഥന്‍ സഞ്ജീവ് ചതുര്‍വേദിയെ കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ദില്ലിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് മാറ്റിയിരുന്നു. ചതുര്‍വേദിയെ അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി നിയമിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മനീഷ് സിസോഡിയ അറിയിച്ചു.
ഒരു ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞയ്ക്ക് രാംലീല മൈതാനിയില്‍ എത്തുമെന്നാണ് എഎപിയുടെ പ്രതീക്ഷ. കടുത്ത പനിയും പ്രമേഹവും കാരണം വിശ്രമിക്കുന്ന കെജ്രിവാളിനോട് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് റോഡ് ഷോ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

മന്ത്രിമാരും വകുപ്പുകളും:
അരവിന്ദ് കെജരിവാള്‍: ആഭ്യന്തരം, ധനകാര്യം, ഊര്‍ജ്ജം

മനീഷ് സിസോദിയ: വിദ്യാഭ്യാസം, പൊതുമരാമത്ത്

ജിതേന്ദ്ര തോമര്‍: നിയമം

അസീം അഹമ്മദ് ഖാന്‍: ഭക്ഷ്യ സിവില്‍ സപ്ലൈസ്

സന്ദീപ് കുമാര്‍:വനിത ശിശു ക്ഷേമം

ഗോപാല്‍ റായി: ഗതാഗതം

സത്യന്ദര്‍ കുമാര്‍ ജയിന്‍: വ്യവസായം
കേജരിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരമേറ്റു

You must be logged in to post a comment Login