കേട്ടാല്‍ കരയും; 90 രൂപ നല്‍കിയാല്‍ ഉള്ളി

രാജ്യ തലസ്ഥാനത്ത് ഉള്ളി വില കേട്ടാല്‍ മതി ,കണ്ണൂനീര്‍ പൊഴിക്കാന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഉയരത്തിലാണ് റീട്ടെയില്‍ വിപണിയിലെ ഉള്ളി വില, 90 രൂപ. ദീപാവലി വരാനിരിക്കെ വില 100 കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നിവിടങ്ങളില്‍ 60 രൂപയ്ക്കും 80 രൂപയ്ക്കും ഇടയിലാണ് ഉള്ളി വില.

മാര്‍ക്കറ്റില്‍ പ്രതീക്ഷിച്ചിരുന്നതു പോലെ പുതിയ സ്‌റ്റോക്ക് എത്താത്തതാണ് വില ഉയരാന്‍ കാരണമായതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇത് അടുത്ത ഒരാഴ്ച വില കയറ്റത്തിനു കാരണമാകും. ഹോള്‍സെയില്‍ വില അഞ്ചു രൂപ കൂടി 65 രൂപയിലെത്തിയിരിക്കുകയാണ്. ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ ഒരു കിലോയ്ക്ക് 40 രൂപ ആയിരുന്ന സ്ഥാനത്താണ് ഉള്ളി വില ഇത്രയും കുതിച്ചത്.

You must be logged in to post a comment Login