കേന്ദ്രസേനകളിൽ മെഡിക്കൽ ഓഫിസറാകാൻ അവസരം

മെഡിക്കൽ ഓഫിസർ തസ്തികയിൽ (അസി.കമാൻഡന്റ്) തസ്തികയിലെ ശമ്പളം 56,100-1,77,500 രൂപയാണ്

അർധസൈനിക സേനാവിഭാഗങ്ങളിലേക്ക് സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ, മെഡിക്കൽ ഓഫിസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫിസർ തസ്തികയിൽ (അസി.കമാൻഡന്റ്) 317 ഒഴിവുകളും സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഡെപ്യൂട്ടി കമാൻഡന്റ്) തസ്തികയിൽ 175 ഒഴിവുകളും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്) തസ്തികയിൽ 4 ഒഴിവുകളുമുണ്ട്.

ഐടിബിപി, ബിഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, അസംറൈഫിൾസ് എന്നിവിടങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനംം ലഭിക്കും. മെഡിക്കൽ ഓഫിസർ തസ്തികയിൽ (അസി.കമാൻഡന്റ്) തസ്തികയിലെ ശമ്പളം 56,100-1,77,500 രൂപയാണ്. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഡെപ്യൂട്ടി കമാൻഡന്റ്) തസ്തികയിലെ ശമ്പളം 67,700-2,08,700 രൂപയും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്) തസ്തികയിലെ ശമ്പളം 78,800-2,09,200 രൂപയുമാണ്.

ജനറൽ, ഒബിസി വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 400 രൂപയാണ്. വനിതകൾ, എസ്‌സി, എസ്ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഫീസില്ല. ഏപ്രിൽ 2 മുതൽ //recruitment.itbpolice.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മേയ് 1 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

You must be logged in to post a comment Login