കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആംആദ്മി സമര്‍പ്പിച്ച കണക്കുകള്‍ തെറ്റാണെന്ന് കപില്‍ മിശ്ര; കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ കള്ളപണം വെളുപ്പിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആംആദ്മി പാര്‍ട്ടി നേതൃത്വം സമര്‍പ്പിച്ച കണക്കുകള്‍ തെറ്റാണെന്ന് മുന്‍ മന്ത്രി കപില്‍ മിശ്ര പറഞ്ഞു. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ കള്ളപണം വെളുപ്പിച്ചിട്ടുണ്ടെന്ന ആരോപണവും മിശ്ര ഉയര്‍ത്തി.

മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ചതിലും അഴിമതിയുണ്ടെന്ന് മിശ്ര ആരോപിച്ചു. ഇതേ കുറിച്ച് സിബിഐ അന്വേഷണം നടത്തണം. കടലാസ് കമ്പനികളില്‍ നിന്ന് രണ്ട് കോടി രൂപയാണ് കെജ്‌രിവാള്‍ സംഭാവനയായി വാങ്ങിയതെന്നും ഇതും അന്വേഷണ പരിധിയില്‍ വരണമെന്നും മിശ്ര ആവശ്യപ്പെട്ടു.

നേരത്തെ വാട്ടര്‍ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ ഉപദേശകന് അഴിമതി നിരോധന വകുപ്പ് സമന്‍സ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മിശ്ര പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിയ വിദേശ യാത്രകളെ കുറിച്ച് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മിശ്ര നടത്തുന്ന നിരാഹാര സമരം ഞായറാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു.

You must be logged in to post a comment Login