കേന്ദ്ര ബജറ്റ് തീയതി ഫെബ്രുവരി ഒന്നാക്കി നിശ്ചയിച്ചു

parliament

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന്റെ തീയതി ഫെബ്രുവരി ഒന്നായി നിശ്ചയിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മെഘവാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ക്യാബിനറ്റ് സമിതിയുടെ അനുമതി കൂടി ലഭിച്ചാല്‍ 2017ല്‍ ഫിബ്രവരി ഒന്നിനാകും ബജറ്റ് അവതരിപ്പിക്കുക. ചരക്ക് സേവന നികുതി നപ്പിലാക്കുന്നതിന് മുമ്പ് ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ടെന്നും മേഘവാള്‍ വ്യക്തമാക്കി. 2017 ഏപ്രില്‍ ഒന്നിനാണ് ജിഎസ്ടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയാകും ഇത്തവണ മുതല്‍ റെയില്‍വെ ബജറ്റും അവതരിപ്പിക്കുക.

You must be logged in to post a comment Login