കേരളത്തിനു വേണ്ടി ഫണ്ട് സമാഹരിച്ച് യുഎഇ പൗരന്‍മാരും സന്നദ്ധ സംഘടനകളും

 

ദുബൈ: പ്രളയത്തിന് ഇരയായ കേരളത്തിനു വേണ്ടി ഫണ്ട് സമാഹരിക്കാന്‍ യുഎഇ പൗരന്‍മാരും സന്നദ്ധ സംഘടകളും. എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടനയാണ് കേരളത്തിനു വേണ്ടി ജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നത്. എല്ലാ മാളുകളിലും ഫണ്ട് ശേഖരണത്തിനായി പ്രത്യേക കൗണ്ടര്‍ തുറന്നാണ് പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിച്ചുകൊണ്ടിരിക്കുന്നത്. UAE Supports Kerala എന്ന് അറബിയിലും കേരളത്തിനൊരു കൈത്താങ്ങ് എന്ന് മലയാളത്തിലും എഴുതി വച്ച ബോര്‍ഡുകളില്‍ സഹായ ഫണ്ട് നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറുകളും കൊടുത്തിട്ടുണ്ട്. ഒപ്പം പ്രളയത്തിനിരയായ കേരളത്തിന്റെ ചിത്രവും.

മലയാളികള്‍ അനുഭവിക്കുന്ന പ്രളയ ദുരിതത്തില്‍ ഒരു സഹായം നല്‍കുക എന്ന മനുഷ്യസ്‌നേഹമാണ് യുഎഇ പൗരന്‍മാരെ രാവിലെ മുതല്‍ രാത്രി വരെ നീളുന്ന ഈ ഫണ്ട് ശേഖരണത്തിന് പ്രേരിപ്പിക്കുന്നത്. യുഎഇ യില്‍ എത്തുന്ന എല്ലാ രാജു ക്കാരില്‍ നിന്നും കേരളത്തിന വേണ്ടി ഇങ്ങനെ ഫണ്ട് ശേഖരിക്കുന്നു.നേരത്തെ യുഎഇ 700 കോടി വാഗ്ദാനം ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിനെ എതിര്‍ത്തെങ്കിലും കേരളത്തെ സഹായിക്കുക തന്നെ മനുഷ്യ സ്‌നേഹ നിലപാടില്‍ ഉറച്ചു നിന്ന് കേരളത്തിനു വേണ്ടി പിരിവെടുത്ത് മാതൃകയാവുകയാണ് യുഎഇ യും യുഎഇ പൗരന്‍ മാരും.

You must be logged in to post a comment Login