കേരളത്തിന്റെ ആവശ്യങ്ങളും പരാതികളും: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളും പരാതികളും ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇന്ന് രാവിലെ 10.30ഓടെ പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമെന്നാണ് സംസ്ഥാനത്തെ അറിയിച്ചിട്ടുള്ളത്.

സംസ്ഥാനത്തിന് ലഭിച്ചു വന്ന അരി വിഹിതം പുനഃസ്ഥാപിക്കുക, മുന്‍ഗണനാ പട്ടികയില്‍ പെടുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റെയില്‍വെ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാകും പ്രധാനമന്ത്രിയുടെ മുന്നില്‍ ഉന്നയിക്കുക. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനവും നല്‍കും. കൂടാതെ കേന്ദ്ര ഭക്ഷ്യ മന്ത്രി, വ്യോമയാന മന്ത്രി, റെയില്‍വേ മന്ത്രി എന്നിവരേയും കാണാന്‍ ശ്രമിക്കും.

You must be logged in to post a comment Login