കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലാന്‍ഡിനോട് സഹായം തേടി കേന്ദ്രസര്‍ക്കാര്‍

central team to visit kerala to assess flood destruction in kerala

പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലാന്‍ഡ് സര്‍ക്കാറിന്റെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി ഇതുമായി ബന്ധപ്പെട്ട് കത്തുനല്‍കി. സാങ്കേതിക സഹായം തേടാന്‍ വിദേശകാര്യ മന്ത്രി അനുമതി നല്‍കി. തുടര്‍നടപടിക്ക് കുറച്ച് ദിവസം വേണ്ടിവരുമെന്ന് നെതര്‍ലാന്‍ഡ്‌സ് അറിയിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കാമെന്ന് നെതര്‍ലാന്‍ഡ് നേരത്തെ അറിയിച്ചിരുന്നു. സാങ്കേതിക സഹായമാണ് നെതര്‍ലാന്‍ഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

You must be logged in to post a comment Login