കേരളത്തിന്‍റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം

 

 

തിരുവനന്തപുരം: പ്രളയം വിഴുങ്ങിയ കേരളത്തിന്‍റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം സംസ്ഥാനത്തെത്തി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും യുനിസെഫ് ഓഫീസുകളുടെ മേധാവി ജോബ് സക്കറിയ, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്‍റ് പ്രോഗ്രാം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ആനി ജോര്‍ജ് എന്നിവരാണ് പ്രാഥമിക വിലയിരുത്തലുകള്‍ക്കായി എത്തിയിരിക്കുന്നത്.

17ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കും പ്രളയ മേഖലകളിലെ സന്ദര്‍ശനങ്ങള്‍ക്കും ശേഷം ഒക്‌ടോബര്‍ 11നകം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. ലോക ബാങ്കിന്റേയും ഏഷ്യന്‍ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റേയും പ്രതിനിധികള്‍ നേരത്തെ തന്നെ കേരളത്തിലെത്തി ദുരന്ത സ്ഥലങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചിട്ടുണ്ടായിരുന്നു.

You must be logged in to post a comment Login