കേരളത്തിലും ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വതി

കേരളത്തിലും ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വതി

കൊച്ചി: മലയാളികള്‍
സമ്മതിച്ചില്ലെങ്കിലും കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് വ്യക്തമാക്കി
പ്രശസ്ത സിനിമാതാരം പാര്‍വതി തെരുവോത്ത്. ഇസ്‌ലാമോഫോബിയ കേരളത്തിലും
ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല. പക്ഷേ കേരളത്തിലും ഉണ്ട്, അത്
കൂടുതലുമാണെന്ന് പാര്‍വതി തിരുവോത്ത് പറയുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം
ചെയ്യുന്ന ‘വര്‍ത്തമാനം’ എന്ന സിനിമയെക്കുറിച്ച് ഒരു ദേശീയ ദിനപത്രത്തിന്
നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍
നടക്കുന്ന രാഷ്ടീയ സംവാദങ്ങളില്‍ ഇവയെല്ലാം മൂടുപടം അണിഞ്ഞാണ്
പ്രത്യക്ഷപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ
നയങ്ങള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ നിരവധി സന്ദേശങ്ങള്‍ തനിക്ക്
ലഭിക്കാറുണ്ട്. ഉത്തരേന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ
നിങ്ങള്‍ക്ക് താല്‍പര്യമുള്ളൂ, കേരളത്തില്‍ എന്തുസംഭവിച്ചാലും നിങ്ങള്‍
മിണ്ടില്ല തുടങ്ങിയ കുറ്റപ്പെടുത്തലായിരിക്കും അവ.

രാഷ്ട്രീയ
സംവാദങ്ങള്‍ എങ്ങനെയാണ് നിശബ്ദമാക്കപ്പെടുന്നതെന്ന് തനിക്കറിയാം,
കേരളത്തില്‍ ഒരു പൊതുവിടത്തില്‍ ഇങ്ങനെ സംസാരിക്കുകയെങ്കിലും ചെയ്യാം.’
മുന്‍പുണ്ടായിരുന്ന മൂടുപടങ്ങള്‍ മലയാളികള്‍ ഉപേക്ഷിച്ചുതുടങ്ങിയെന്ന
തോന്നലാണ് തനിക്കിപ്പോള്‍ ഉള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login