കേരളത്തിലെത്തിച്ച കുട്ടികളെ തിരിച്ചയക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിച്ച കുട്ടികളെ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തിരിച്ചയയ്ക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്കി. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പോലീസ് സമഗ്രാന്വേഷണം നടത്തണമെന്നും കുട്ടികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്കി.കുട്ടികളെ കടത്തിയ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡിലെ ബാലാവകാശ കമ്മീഷനും പാലക്കാട്ടെത്തി. ജില്ലാ കളക്ടറുമായി കമ്മീഷന്‍ അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.അതേസമയം, കുട്ടികളെ കടത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കുട്ടികളില്‍ നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൊഴിയെടുത്തു.

You must be logged in to post a comment Login