കേരളത്തിലെ പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണം; ദുരന്തമുണ്ടായതിന് ശേഷം ദൈവമേ എന്ന് വിളിച്ചിട്ട് കാര്യമില്ല; കൂടുതല്‍ ജാഗ്രത പാലിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി:കേരളത്തിലെ പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രീംകോടതി. ദുരന്തമുണ്ടായതിന് ശേഷം ദൈവമേ എന്നു പറഞ്ഞിട്ടും വിധിയെ പഴിച്ചിട്ടും കാര്യമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്ത നിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നതെന്നും സുപ്രീംകോടതി വിലയിരുത്തി.

സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ദുരന്തനിവാരണ നിയമത്തിന്റെയും മാര്‍ഗ്ഗരേഖയുടെയും പകര്‍പ്പ് ഒരു മാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

You must be logged in to post a comment Login