കേരളത്തില്‍ കോണ്‍ഗ്രസ്സ് തരംഗം; പാലക്കാട് അമ്പരപ്പിച്ച് ശ്രീകണ്ഠന്‍ ; ലീഡ് 20,000 കടന്നു

പാലക്കാട് : ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയും അമ്പരിപ്പിക്കുന്ന മുന്നേറ്റമാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ നടത്തുന്നത്. ശ്രീകണ്ഠന്‍ 20,000 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫ് നേതൃത്വവും കെപിസിസി നേതൃത്വവും സംസ്ഥാനത്തെ വിജയസാധ്യത 20-മതായാണ് കണക്കാക്കിയിരുന്നത്. ഏറ്റവും കുറവ് സാധ്യതയാണ് പാലക്കാട് കെപിസിസിയും കല്‍പ്പിച്ചത്.

എന്നാല്‍ ഇതല്ല സ്ഥിതി, മണ്ഡലത്തില്‍ തനിക്ക് അഇനുകൂലമായ അടിയൊഴുക്ക് ഉണ്ടെന്ന് ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഏതുസീറ്റ് പോയാലും പാലക്കാട് എംബി രാജേഷ് വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു സിപിഎം നേതൃത്വം.

 

You must be logged in to post a comment Login