കേരളത്തില്‍ നായ്ക്കളെ കൊന്നൊടുക്കുന്നു; കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

supreme-court

ഡല്‍ഹി: കേരളത്തില്‍ തെരുവുനായകളെ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ അനുപം തൃപാഠിയുടെ ഹര്‍ജിയിലാണ് പരാതി . കഴിഞ്ഞ വര്‍ഷം നല്‍കിയ ഹര്‍ജി കേരളത്തിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാതലത്തില്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
കേരളത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിനുള്ള തെളിവുകളായി പത്രവാര്‍ത്തകളും ടെലിവിഷന്‍ ക്ലിപ്പുകളും ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

You must be logged in to post a comment Login