കേരളത്തില്‍ വൊഡാഫോണ്‍രണ്ടാം സ്ഥാനത്ത്

Vodafone-UK-APN-Settingsകൊച്ചി: സംസ്ഥാനത്ത്  72 ലക്ഷം വരിക്കാരുമായി മൊബൈല്‍ സേവനരംഗത്ത് വൊഡാഫോണ്‍ രണ്ടാം സ്ഥാനത്തെത്തി. 97 ശതമാനം പ്രദേശങ്ങളിലും കവറേജ് ലഭ്യമാക്കിയതായി വൊഡാഫോണ്‍ കേരള മേധാവി അഭിജിത് കിഷോര്‍ പറഞ്ഞു.
മൊബൈല്‍ ശൃംഖല വര്‍ദ്ധിപ്പിക്കാനും വിപണനത്തിനും കഴിഞ്ഞ സാമ്പത്തികവര്‍ഷം 208 കോടി രൂപ ചെലവഴിച്ചു. 150 കേന്ദ്രങ്ങളില്‍ ടവറുകള്‍ സ്ഥാപിച്ചതോടെ 1,530 കേന്ദ്രങ്ങളില്‍ സാന്നിദ്ധ്യമായി. സംസ്ഥാന വിപണിയുടെ 22.9 ശതമാനം വൊഡാഫോണ്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം 5.3 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചു.
ഫോര്‍ ജി സംവിധാനം നടപ്പാക്കാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഫോര്‍ ജി ഉപയോഗിക്കാന്‍ കഴിയുന്ന ഫോണുകള്‍ ലഭ്യമായിട്ടില്ല. ആയിരം കേന്ദ്രങ്ങളില്‍ ത്രീ ജി ലഭ്യമാക്കിയിട്ടുണ്ട്. ആകെ ഫോണുകളില്‍ 25 ശതമാനത്തില്‍ മാത്രമാണ് ത്രീ ജി സംവിധാനമുള്ളത്.
ഫോണ്‍ വിളികള്‍, ഡാറ്റാ ഉപയോഗം എന്നിവയില്‍ വര്‍ദ്ധനയുണ്ടായി. ഇടപാടുകാര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിച്ചതായും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ മേധാവി സുരേഷ് കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

You must be logged in to post a comment Login