കേരളത്തില്‍ 20 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 20 ഇടത്തും യുഡിഎഫ് മുന്നേറ്റം. പത്തനം തിട്ടയിലും തിരുവനന്തപുരത്തും എല്‍ഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ രണ്ടായിരത്തില്‍ താഴെ വോട്ടുകളുമായാണ് ലീഡ് ഉയര്‍ത്തുന്നത്.

കേരളത്തില്‍ യുഡിഎഫ് 19 ഇടത്ത് ലീഡ് ഉയര്‍ത്തി കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. കുമ്മനം രാജശേഖരനും കെ സുരേന്ദ്രനുമാണ് എല്‍ഡിഎഫിന് പിന്നിലാക്കി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നീങ്ങുന്നു. 25000 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. അപ്രതീക്ഷിത മുന്നേറ്റമാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. വി കെ ശ്രീകണ്ഠന്‍ ഇരുപതിനായിരം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇവിടെ എല്‍ഡിഎഫിന്റെ എം ബി രാജേഷാണ് രണ്ടാം സ്ഥാനത്ത്.

 

You must be logged in to post a comment Login