കേരളത്തിൽ അഞ്ചിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറ. ഒക്ടോബർ 21നാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പ്. ഒക്ടോബർ 24നാണ് വോട്ടെണ്ണൽ. അരൂർ, മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ്, എറണാകുളം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

പത്രികാസമർപ്പണം – ഒക്ടോബർ 4
സൂക്ഷ്മപരിശോധന – ഒക്ടോബർ 3
പത്രിക പിൻവലിക്കാനുള്ള അവസാന തിയതി-  ഒക്ടോബർ 7
വോട്ടെടുപ്പ് തിയതി- ഒക്ടോബർ 21
വോട്ടെണ്ണൽ തിയതി -ഒക്ടോബർ 24

വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം എന്നീ മണ്ഡലങ്ങളിലെ എംഎൽഎമാർ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് ഇവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എംഎൽഎ ആയിരുന്ന മുസ്ലിം ലീഗിലെ പിബി അബ്ദുൾ റസാഖ് മരിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്. ഒക്ടോബർ 24നാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്. ഒക്ടോബർ 24നാണ് വോട്ടെണ്ണൽ.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 64 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ അഞ്ച് ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 4 വരെയാണ് പത്രികാ സമർപ്പണം.

You must be logged in to post a comment Login