കേരളത്തിൽ നിന്നുള്ള എട്ട് വിനോദസഞ്ചാരികൾ നേപ്പാളിൽ മരിച്ച നിലയിൽ

കാഠ്മണ്ഡു: കേരളത്തിൽ നിന്നുള്ള എട്ട് വിനോദ സഞ്ചാരികളെ നേപ്പാളിൽ
മരിച്ച നിലയിൽ കണ്ടെത്തി. ദമാനിലെ ഹോട്ടൽ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ
കണ്ടെത്തിയത്.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചത്.

ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമികനിഗമനം.

മക്വാൻപൂർ ജില്ലാ പൊലീസ് ഓഫീസിലെ എസ് പി സുശീൽ സിംഗ് റാത്തോഡ് ഇക്കാര്യം
സ്ഥിരീകരിച്ചു. മുറിയിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നെന്നും അതാവാം
മരണകാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മരിച്ചവരുടെ പേരുവിവരങ്ങൾ
വ്യക്തമല്ല.

You must be logged in to post a comment Login