കേരളത്തെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിക്ക് സോഷ്യല്‍മീഡിയയില്‍ മലയാളികളുടെ പൊങ്കാല

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ കേരളത്തെ അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ സോഷ്യല്‍മീഡിയയില്‍ മലയാളികളുടെ പ്രതിഷേധം ശക്തം. റിപബ്ലിക് ടിവിയുടെയും അര്‍ണബിന്റെയും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലെല്ലാം രൂക്ഷമായ പ്രതിഷേധവും പരിഹാസങ്ങളുമായാണ് മലയാളികള്‍ കമന്റുകളിടുന്നത്.

പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് താന്‍ കണ്ടതില്‍ വച്ചേറ്റവും നാണംകെട്ട ജനതയാണ് ഈ വിഭാഗം എന്ന പ്രയോഗമാണ് മലയാളികളുടെ പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിന് യുഎഇ 700 കോടി രൂപ സഹായവാഗ്ദാനം നല്കിയെന്ന വാര്‍ത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു റിപബ്ലിക് ടിവി ചര്‍ച്ച സംഘടിപ്പിച്ചത്. ഇതിന്റെ ആമുഖത്തിലാണ് കേന്ദ്രത്തിന്റെ നിലപാടിനെ എതിര്‍ക്കുന്ന കേരളത്തെ വിമര്‍ശിച്ച് അര്‍ണബ് രൂക്ഷപരിഹാസം നടത്തിയത്. മലയാളികള്‍ നുണ പറയുകയാണെന്ന് സ്ഥാപിക്കാനായിരുന്നു അര്‍ണബ് ശ്രമിച്ചത്. വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റ്‌സുമാണെന്നായിരുന്നു അര്‍ണബിന്റെ വാക്കുകള്‍.

‘എന്തൊരു നാണക്കേടാണിത്, എന്തൊരു ഗൂഢാലോചനയാണിത്, എന്തൊരു വിലകുറഞ്ഞ പ്രവര്‍ത്തിയാണിത്. എനിക്ക് മനസ്സിലാവുന്നില്ല ഇതിലൂടെ അവര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന്. സ്വന്തം രാജ്യത്തെ മോശമാക്കുന്നതിനാണോ അവര്‍ക്ക് പണം ലഭിക്കുന്നത്. അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ. ആരാണ് അവര്‍ക്ക് ഫണ്ട് നല്കുന്നത്. വിഷയം എന്താണെന്ന് വച്ചാല്‍ ഇത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ്. മതപരമായ നുണകള്‍ പ്രചരിപ്പിക്കുകയാണ്.’ അര്‍ണബ് തുടര്‍ന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സിനിമാ താരങ്ങളടക്കം അര്‍ണബിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിട്ടും പ്രതിഷേധിച്ചു. ‘മോനെ ഗോസ്വാമി നീ തീര്‍ന്നു’ എന്നായിരുന്നു നടന്‍ അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

rep

ഒരു വര്‍ഷം മുമ്പായിരുന്നു സമാനമായ രീതിയില്‍ മലയാളികളും അര്‍ണാബ് ഗോസ്വാമിയുമായുള്ള ആദ്യ സോഷ്യല്‍ മീഡിയ യുദ്ധം നടന്നത്.

You must be logged in to post a comment Login