കേരളയാത്രയ്ക്ക് തുടക്കമായി

kunjalikutty

കാസര്‍കോഡ്: മുസ്ലിം ലീഗ് നടത്തുന്ന കേരള യാത്രയ്ക്ക് ഇന്ന് വൈകിട്ട് കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടിയില്‍ തുടക്കമായി. മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന യാത്ര ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. സൗഹൃദം, സമത്വം, സമന്വയം എന്ന പ്രമേയവുമായാണ് മുസ്‌ലിം ലീഗ് കേരളയാത്ര നടത്തുന്നത്.

ബാര്‍ കോഴയില്‍ യുഡിഎഫ് രാഷ്ട്രീയം കലൂഷിതമായ സാഹചര്യത്തില്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടി നയിക്കുന്ന യാത്ര കാസര്‍കോട്ട് നിന്നും പ്രയാണം ആരംഭിക്കുന്നത്. നിയമസഭയിലേക്കുള്ള പാര്‍ട്ടി പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ജാഥയ്ക്കുണ്ട്.

യാത്രയുടെ കാസര്‍കോട് ജില്ലയിലെ പര്യടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് അണങ്കൂരില്‍ നിന്നും തുടങ്ങും. വൈകിട്ട് തൃക്കരിപ്പൂരില്‍ ജില്ലാ പര്യടനം സമാപിക്കും. നാളെ ജില്ലയില്‍ ജാഥക്ക് നാല് സ്വീകരണ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാസര്‍കോട്, പള്ളിക്കര, കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍ എന്നിവടങ്ങളില്‍ പ്രയാണം നടത്തുന്ന യാത്ര ചൊവ്വാഴ്ച്ച് കണ്ണൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.

കെപിഎ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മന്ത്രിമാരായ ഡോ എം.കെ മുനീര്‍, വി കെ ഇബ്രാഹിം കുഞ്ഞ്, കെ.എം ഷാജി, പി.കെ.കെ ബാവ, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്. 19 ദിവസം നീളുന്ന യാത്ര അടുത്ത മാസം 11ന് തിരുവനന്തപുത്ത് സമാപിക്കും.

You must be logged in to post a comment Login