കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പേര് മാറുന്നു; എന്തായിരിക്കും പുതിയ പേര്?

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പേര് മാറ്റം ഉടന്‍ തന്നെ. പുതിയ ഉടമസ്ഥരായ ലുലു ഗ്രൂപ്പ് വരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രാശിയില്ലാത്ത പേര് ബ്ലാസ്റ്റേഴ്‌സ് മാറ്റുന്നത്. ലുലു ഗ്രൂപ്പും പുതിയ പേരും വരുന്നതോടെ അടിമുടി മാറും കേരള ബ്ലാസ്റ്റേഴ്‌സ് എന്നാണ് കരുതുന്നത്.

മഞ്ഞക്കടലായിരുന്ന കൊച്ചിയിപ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. മോശം പ്രകടനം കാരണം ആരാധകര്‍ മത്സരം ബഹിഷ്‌കരിച്ചപ്പോള്‍ എത്തിയത് വെറും എട്ടായിരം പേര് മാത്രമാണ്.

ആദ്യം കോച്ചിനെ മാറ്റി പിന്നാലെ പല താരങ്ങളും ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ അതിനു പിന്നാലെയാണ് പേര് മാറ്റവുമായൊരു വീണ്ടും ശ്രമം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ ടീം എന്ന നിലക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന പേര് വന്നത്. സച്ചിന്‍ ക്ലബ് വിട്ട സ്ഥിതിക്ക് ആ പേര് നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് ഒരു വിഭാഗം ആരാധകരും പറയുന്നത്.

You must be logged in to post a comment Login