കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്ന് ജോസ് കെ.മാണി; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യം ഉന്നയിക്കും

Indian Telegram Android App Indian Telegram IOS App

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് വേണമെന്ന് ഇന്ന് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കുമെന്ന് ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ട്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് ആവശ്യപ്പെടും. പി ജെ ജോസഫിന് പിണക്കമുണ്ടെന്ന് കരുതുന്നില്ല.കേരള യാത്ര ഉദ്ഘാടനം ചെയ്തത് ജോസഫാണെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടിയില്‍ പടലപ്പിണക്കമില്ലെന്നും ജോസഫ് പാര്‍ട്ടിയുടെ ഭാഗമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

You must be logged in to post a comment Login