കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ തായ്‌ലന്‍ഡില്‍  

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ അടുത്തമാസം സെപ്തംബര്‍ 1 മുതല്‍ 21 വരെ നടക്കും.കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ രണ്ടാം ഘട്ട പരിശീലന മത്സരങ്ങള്‍ ആണ് ഇത്.തായ്‌ലന്‍ഡില്‍ 5 പരിശീലന മത്സരങ്ങള്‍ കളിക്കും.

നേരത്തെ കൊച്ചിയിലും ഇത്തരത്തിലുള്ള മത്സരം നടന്നിരുന്നു. ലാ ലീഗ ടീമുകളും പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.അന്ന് 3 മത്സരങ്ങള്‍ തായ്‌ലന്‍ഡില്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു.

2016ലും പ്രീ സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് തായ്ലന്‍ഡില്‍ പോയിരുന്നു. അന്ന് 3 മത്സരങ്ങള്‍ തായ്ലന്‍ഡില്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണെത്തില്‍ ജയിക്കുകയും, ഒരെണ്ണം സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു

You must be logged in to post a comment Login