കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ നിപ വെള്ളിത്തിരയിലേക്ക്‌

ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി ആശംസ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രാഹണം,സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ‘നിപ’യുടെ സ്വിച്ചോണ്‍ കോട്ടയം പ്രസ് ക്ലബില്‍ നടന്നു. എസ്.പി.ഹരി ശങ്കര്‍ ദീപം കൊളുത്തി.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സ്വിച്ചോണ്‍ നിര്‍വഹിച്ചു.ആദ്യ ഷോട്ടിനു ക്ലാപ്പടിച്ചത് പത്രപ്രവര്‍ത്തകന്‍ തേക്കിന്‍കാട് ജോസഫ്. ചടങ്ങില്‍ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കോട്ടയത്ത് ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ രണ്‍ജി പണിക്കര്‍,ഹരീഷ് കണാരന്‍, അനൂപ് ചന്ദ്രന്‍,ചേര്‍ത്തല ജയന്‍,സംക്രാന്തി നസീര്‍, മുരളി ജയന്‍, ജിന്റോ ബോഡി ക്രാഫ്റ്റ്, ഡോ.പരമേശ്വര കുറുപ്പ്,ഭാഗ്യ, ശ്രീനു കൃഷ്ണ, ശാന്താകുമാരി, കുളപ്പുള്ളി ലീല തുടങ്ങിയവര്‍ അഭിനയിക്കുന്നു. പ്രചോദ് ഉണ്ണി, ഷെര്‍ളി ആന്റണി എന്നിവരുടെ ഗാനങ്ങള്‍ക്ക് സുനില്‍ ലാല്‍ ചേര്‍ത്തല സംഗീതം പകരുന്നു. യേശുദാസ്,ചിത്ര,രാഖി രാജേഷ്,അനില്‍ തമ്മനം എന്നിവരാണ് ഗായകര്‍. അനീഷ് KSFDC എഡിറ്റിങ്ങും
സന്തോഷ് വസ്ത്രാലങ്കാരവും അജി പുളിയറക്കോണം ചമയവും രാജീവ് സുരേഷ്‌കുമാര്‍ കലാസംവിധാനവും ഏബ്രഹാംലിങ്കണ്‍ വാര്‍ത്താവിതരണവും നിര്‍വഹിക്കുന്നു.നിര്‍മാണ നിര്‍വഹണം മണ്‍സൂര്‍ വെട്ടത്തൂര്‍. അസോസിയേറ്റ് ഡയറക്ടര്‍ ശ്രീശോഭ് എസ്.നായര്‍.കേരളത്തിനു പുറമെ മസ്‌ക്കറ്റ്, ഫ്രാന്‍സ്, നേപ്പാള്‍, ഡല്‍ഹി എന്നിവിടങ്ങളിലുമായി നിപ പൂര്‍ത്തിയാകും.

 

You must be logged in to post a comment Login