കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. സണ്ണി എഴുമറ്റൂരിന്റെ ”നിഗൂഢ തിയറികള്‍” പ്രകാശനം ചെയ്തു

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്‌സ് ഫോറം അമേരിക്കയിലെ പ്രമുഖ ഗ്രന്ഥകാരനായ ഡോ. സണ്ണി എഴുമറ്റൂരിന്റെ ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ”കണ്‍സ്പിറന്‍സി തിയറികള്‍” (നിഗൂഢ തത്ത്വങ്ങളും പ്രസ്ഥാനങ്ങളും) എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫെബ്രുവരി 25-ാം തീയതി ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. ഭാഷാ സാഹിത്യസമ്മേളനത്തിലെ ഇപ്രാവശ്യത്തെ മുഖ്യ അജണ്ടയും ആകര്‍ഷണവും പുസ്തകത്തിന്റെ പ്രകാശനമായിരുന്നു.

ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റനിലെ അനേകം എഴുത്തുകാരേയും സാംസ്‌കാരിക പ്രവര്‍ത്തകരേയും സാക്ഷിയാക്കി മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ്ജ,് അമേരിക്കന്‍ മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണ്ണികരോട്ടിനു പുസ്തകത്തിന്റെ കോപ്പി നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പൊതുയോഗത്തിലേക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ജോണ്‍ മാത്യു പ്രസംഗിച്ചു. ഈശോ ജേക്കബായിരുന്നു സമ്മേളനത്തിന്റെ അവതാരകന്‍.

ഡോ. സണ്ണി എഴുമറ്റൂരിന്റെ ബ്ലോഗില്‍ മുന്‍കൂറായി പുസ്തകത്തിന്റെ വിശദാംശങ്ങള്‍ വായിച്ചതിന്റെ വെളിച്ചത്തില്‍ പ്രകാശനം ചെയ്ത പുസ്തകത്തേയും വിഷയത്തേയും അവലോകനം ചെയ്തുകൊണ്ട് ജോഷ്വാ ജോര്‍ജ്ജ്, ജോര്‍ജ്ജ് മണ്ണികരോട്ട്, ജോണ്‍ കൂന്തറ, എ.സി. ജോര്‍ജ്ജ്, മാത്യു കുരവക്കല്‍, ദേവരാജ് കുറുപ്പ്, ജോര്‍ജ്ജ് കോശി, അലക്‌സാണ്ടര്‍ ഡാനിയേല്‍, ജോസഫ് പൊന്നോലി, നയിനാന്‍ മാത്തുള്ള ഡോ. വേണു ഗോപാല മേനോന്‍, മാത്യു മത്തായി തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സണ്ണി എഴുമറ്റൂര്‍ സമുചിതമായ മറുപടി പ്രസംഗം നടത്തി. കേരള റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി ഡോ. മാത്യു വൈരമണ്‍ സന്നിഹിതരായവര്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

ലോക ചരിത്രത്തിലെ ചില നിഗൂഢ പ്രസ്ഥാനങ്ങളേയും സത്യങ്ങളേയും അസത്യങ്ങളേയും മിത്തുകളേയും വെളിവാക്കിക്കൊണ്ട് ഒരു സത്യാന്വേഷിയുടേയും ചരിത്ര ഗവേഷകന്റേയും ആഴത്തിലും പരന്നതുമായ ചിന്താശകലങ്ങള്‍ ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകതയാണെന്ന് പ്രസംഗികര്‍ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്തു വരുന്ന ചില സത്യങ്ങളുടേയും അസത്യങ്ങളുടേയും അര്‍ദ്ധസത്യങ്ങളുടേയും ഒരു നേര്‍കാഴ്ചയാണീ ഗ്രന്ഥമെന്നും അഭിപ്രായപ്പെട്ടു. കെന്നഡി വധം, മൂണ്‍ലാന്‍ഡിംഗ്, ഗാന്ധിവധം, ഇന്ദിരാ ഗാന്ധിവധം, വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ ആക്രമണം, കുവൈറ്റ് ഇറാക്ക് യുദ്ധങ്ങള്‍, റഷ്യ യു.എസ്. ശീതസമരം, അടിമ വ്യാപാരം, ഭാരതത്തിലെ ബ്രിട്ടീഷ് ഭരണം, ഇന്ത്യന്‍ സ്വാതന്ത്ര്യം തുടങ്ങിയ ഇന്ത്യയിലെ ജനാധിപത്യം കേരളത്തിലെ ഗൂഢാലോചനകള്‍, ഇന്ത്യയിലെ ജാതി വ്യവസ്ഥ, റിലീജിയസ് ഫണ്ടമെന്റലിസം തുടങ്ങിയ സംഭവങ്ങളിലെയും വിഷയങ്ങളിലേയും ചില നിഗൂഢതയും കോണ്‍സ്പിറസി തിയറികളുമാണ് ഗ്രന്ഥ രചയിതാവ് കൃതിയില്‍ വിവരിക്കുന്നത്.

യോഗത്തിലും ചര്‍ച്ചയിലും ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യ-സാംസ്‌കാരിക പ്രബുദ്ധരായ ഡോ.മാത്യു വൈരമണ്‍, ഡോ.സണ്ണി എഴുമറ്റൂര്‍, ജോണ്‍ മാത്യു, ക്രിസ് ജോര്‍ജ്ജ്, ജോര്‍ജ്ജ് മണ്ണികരോട്ട്, ബാബു കുരവയ്ക്കല്‍, എ.സി. ജോര്‍ജ്ജ്, ജോഷ്വാ ജോര്‍ജ്ജ്, മേരി കുരവയ്ക്കല്‍, ശങ്കരന്‍കുട്ടി പിള്ള, മോട്ടി മാത്യു, ബോബി മാത്യു, നയിനാന്‍ മാത്തുള്ള, സലീം അറക്കല്‍, ജോസണ്‍ മാത്യു, അന്നമ്മ മാത്യു, ജോസഫ് പൊന്നോലി, ജോണ്‍ കൂന്തറ, ഈശോ ജേക്കബ്, റോഷന്‍ ഈശോ, വേണു ഗോപാലമേനോന്‍, ജോര്‍ജ്ജ് കോശി ബാബു തെക്കേക്കര, അലക്‌സാണ്ടര്‍ ഡാനിയേല്‍, മിനി ഡാനിയേല്‍, ബോബി മാത്യു, എസ്.ആശ, നിഥുല നായര്‍, മാത്യു മത്തായി, ജോസ് മാത്യു, കുര്യന്‍ മ്യാലില്‍, ജോസഫ് തച്ചാറ, സുനില്‍ മാത്യു, നിഷ ജൂലി, ദേവരാജ് കുറുപ്പ് തുടങ്ങിയവര്‍ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്തു.

 

You must be logged in to post a comment Login