കൈകള്‍ തിളങ്ങാന്‍ ചിലവ് കുറഞ്ഞ വിദ്യകൾ

 

easy ways to get soft hands

കൈകൾ മിനുസമാക്കാനും സോഫ്റ്റ് ആകാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇതിനായി ബ്യൂട്ടി പാ‍ർലറിൽ പോയി മെനക്കെടെണ്ട ആവശ്യമില്ല. വീട്ടിലിരുന്ന് ചിലവ് കുറച്ച് കൈകൾ സുന്ദരമാക്കാൻ ചില നുറുങ്ങു വിദ്യകൾ

ലാവെന്‍ഡര്‍ ഒായിലോ റോസ് വാട്ടറോ ചേർത്ത ചൂടു വെള്ളത്തില്‍ കൈകള്‍ മുക്കി വയ്ക്കുക. ദിവസേന ഇങ്ങനെ ചെയ്യാവുന്നതാണ്

ദിവനവും കിടക്കാന്‍ പോകുന്നതിന് മുന്‍പ് കൈകള്‍ നന്നായി വൃത്തിയായി കഴുകിയതിന് ശേഷം മോയി്സ്ചറൈസിംങ് പുരട്ടാവുന്നതാണ്

പഞ്ചസാരയും ഒലിവ് ഒായിലും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ കൈകളില്‍ തേച്ച്‌ പിടിപ്പിക്കുക

നെയ്യ് തടവിയും കൈകളെ സുന്ദരമാക്കാം. ഇതുപയോഗിച്ചതിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കൈകൾ കഴുകുക. സോപ്പ് ഉപയോഗിക്കാൻ പാടില്ല

ഗ്ലൗസ് ഉപയോഗിച്ച് പാത്രം കഴുകുകയോ, അലക്കുകയോ ചെയ്താൽ കൈകളുടെ മൃദുലത നഷ്ടപ്പെടുകയില്ല

You must be logged in to post a comment Login