കൈപ്പത്തിക്ക് കുത്തുമ്പോൾ തെളിയുന്നത് താമര; വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവ്

 

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവ്. കൈപ്പത്തി ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നത്തിലാണ് ലൈറ്റ് തെളിയുന്നത് പരാതിയാണ് ഉയരുന്നത്. കോവളത്തെ ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.

കോവളത്തെ ഈ ബൂത്തിൽ 76 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് തകരാര്‍ കണ്ടെത്തിയത്. കോൺഗ്രസ് പ്രവര്‍ത്തകൻ വോട്ട് ചെയ്യാൻ എത്തിയപ്പോളാണ് ഈ വിഷയം ശ്രദ്ധയിൽ പെട്ടത്. തുടര്‍‍ന്നുള്ള പരിശോധനയിൽ സംഭവം ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. വോട്ടിങ് മെഷീൻ മാറ്റിയെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്. സംഭവത്തിൽ യുഡിഎഫ് ശക്തമായി പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ വോട്ടിങ് മെഷീനുകൾ തകരാറ് ഉണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കണ്ണൂർ, പത്തനംതിട്ട, തിരുവനന്തുപരം എന്നീ ജില്ലകളിലെ വോട്ടിങ് മെഷീനുകൾക്കാണ് തകരാർ കണ്ടെത്തിയത്.

You must be logged in to post a comment Login