കൊച്ചിയിലെ ഇരുചക്രവാഹനക്കാര്‍ക്ക് ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളുമില്ല

ഇരുചക്ര വാഹനക്കാര്‍ക്ക് സൂക്ഷിക്കുക, ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ല.കൊച്ചിയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ വരുന്ന ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോള്‍ നല്കില്ല. മൂന്ന് മാസത്തേക്ക് റോഡ് സുരക്ഷ അതോറിറ്റിയുടെ ആഭ്യമുഖ്യത്തില്‍ പരിക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രണമെര്‍പ്പെടുത്തുക. 18 പമ്പ് ഉടമകളുമായി ഇക്കാര്യത്തില്‍ അതോറിറ്റി ധാരണയിലെത്തിയിട്ടുണ്ട്. ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ഇതു വ്യാപിപ്പിക്കുന്ന കാര്യം തീരുമാനിക്കും. ഒരഴ്ചയ്ക്കുളില്‍ നടക്കുന്ന റോഡ് സുരക്ഷ അതോറിറ്റിയുടെ യോഗത്തിന് ശേഷം നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് മാസത്തേക്ക് റോഡ് സുരക്ഷ അതോറിറ്റിയുടെ ആഭ്യമുഖ്യത്തില്‍ പരിക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രണമെര്‍പ്പെടുത്തുക. 18 പമ്പ് ഉടമകളുമായി ഇക്കാര്യത്തില്‍ അതോറിറ്റി ധാരണയിലെത്തിയിട്ടുണ്ട്. ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ഇതു വ്യാപിപ്പിക്കുന്ന കാര്യം തീരുമാനിക്കും. ഒരഴ്ചയ്ക്കുളില്‍ നടക്കുന്ന റോഡ് സുരക്ഷ അതോറിറ്റിയുടെ യോഗത്തിന് ശേഷം നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 12 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം പിഴയടിച്ചത്. ഇത്തരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകവഴി പൊലീസിന്റെ ജോലിഭാരം ഗണ്യമായി കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്ത് ലഖ്‌നൗവില്‍ ഇത്തരത്തിലൊരു നിയന്ത്രണം നേരത്തെ ബാധകമാക്കിയിരുന്നു. നിയമസാധുത ലഭിക്കാത്തതിനാല്‍ ഇത് ഫലപ്രദമായില്ല.

You must be logged in to post a comment Login