കൊച്ചിയില്‍ കരുത്ത് തെളിയിച്ച് ബിഎംഡബ്യൂ എക്‌സ് ഡ്രൈവ്

ബിഎംഡബ്യൂ സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വാഹനങ്ങളുടെ കരുത്ത് കൊച്ചിയറിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ആലുവയില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്കില്‍ ബി.എം.ഡബ്ല്യു എക്‌സ് സീരീസിലെ വാഹനങ്ങളുടെ പ്രകടനം നടന്നത്. എക്‌സ് ഡ്രൈവ് എക്‌സ്പീരിയന്‍സ് എന്നായിരുന്നു പരിപാടിയ്ക്ക് നല്‍കിയിരുന്ന പേര്. ബി.എം.ഡബ്ല്യു എക്‌സ് വണ്‍, എക്‌സ് മൂന്ന്, എക്‌സ് അഞ്ച്, എക്‌സ് ആറ് തുടങ്ങിയവയായിരുന്നു പ്രകടനത്തിനെത്തിയത്.

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു അവതരിപ്പിച്ച സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വാഹനങ്ങളുടെ നൂതനമായ സാങ്കേതിക വിദ്യയെ ജനങ്ങളിലെത്തിക്കുകയായിരുന്നു ഡ്രൈവിന്റെ ലക്ഷ്യം. കരുത്തും വാഹനങ്ങളുടെ നിയന്ത്രണശേഷിയും പ്രകടമാക്കുന്നതായിരുന്നു ഈ സാഹസിക പ്രകടനം.

സ്‌പോര്‍ട്‌സ് അക്ടിവിറ്റി വെഹിക്കിളുകളിലെ ഇന്റലിജന്റ് സിസ്റ്റമാണ് ഓഫ് റോഡില്‍ സ്‌പോര്‍ട്‌സ് കാറുകളെപ്പോലെ ബി.എം.ഡബ്ല്യൂവിനെ കുതിരയോട്ടത്തിന് സഹായിക്കുന്നത്. ഡ്രൈവിങ് സാഹചര്യത്തിനും പ്രതലത്തിനും യോജിക്കും വിധം ഫ്രണ്ട്, റിയര്‍ ആക്‌സിലുകളിലേക്ക് ഇത് വ്യത്യസ്തമായി ഡ്രൈവിനെ വേര്‍തിരിക്കുന്നു.

You must be logged in to post a comment Login