കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഇതോടെ കൊച്ചി റിഫൈനറിയിലേക്ക് വാതക വിതരണം തുടങ്ങി. വരും വര്‍ഷങ്ങളില്‍ കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ രാജ്യത്തിന്റെ അഭിമാനമാകുമെന്നും കേരളം വ്യാവസായിക കേന്ദ്രമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതി കാക്കാന്‍ ടെര്‍മിനല്‍ സഹായിക്കും. പുതിയ വ്യാവസായിക ഇടനാഴി ഈപൈപ്പുകളിലൂടെ രൂപപ്പെടും. കൊച്ചി തുറമുഖത്തെ കാത്തിരിക്കുന്നത് വലിയ വികസനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൈപ്പ് വാതക പദ്ധതിക്ക് കേരളം മാതൃകയാകണം. സിറ്റി ഗ്യാസ് പദ്ധതിക്ക് സംസ്ഥാനം മുന്‍കൈ എടുക്കണം. പരമാവധി വീടുകളില്‍ പൈപ്പ് വാതകം എത്തിക്കണം. എന്നാല്‍ ഇതിലെ വില നിര്‍ണ്ണയം ഏറെ വെല്ലുവിളി ഉയര്‍ത്തും. ഏഷ്യയിലെ വാതക ഉപഭോക്താക്കള്‍ ഇതിനായി ഒന്നിച്ച് വിലപേശണമെന്നും, ശേഷി പൂര്‍ണമായും വിനയോഗിക്കാന്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയുടെ സാമ്പത്തിക സ്ഥിതി മാറ്റിമറിക്കാന്‍ ടെര്‍മിനലിന് കഴിയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് വെള്ളിയാഴ്ചയാണ് തലസ്ഥാനത്തെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ വൈകിട്ട് 7.50 ന് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ നിഖില്‍കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കേന്ദ്ര സര്‍വ്വകലാശാലയുടെ തലസ്ഥാന കേന്ദ്രം പ്രധാനമന്ത്രി ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. രാജ് ഭവനില്‍ നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലും പ്രധാനമന്ത്രി ഋപങ്കെടുത്തു. വിവിധ പരിപാടികളില്‍ പങ്കെടുത്ത അദ്ദേഹം ഇന്ന് ഉച്ചക്ക് 12.25നാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്.

You must be logged in to post a comment Login