കൊച്ചി ഗെയിംസ് ഇന്നുമുതല്‍

കൊച്ചി: മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന കൊച്ചി ഗെയിംസ് 2013 നു  ഇന്ന് തിരശീല ഉയരും. റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആതിഥേയത്വം വഹിക്കുന്ന   ഗെയിംസിനു  ഡെക്കാത്തലണ്‍ സ്‌പോര്‍ട്‌സ് ഇന്ത്യയും  നാഷണ

ല്‍ ഗെയിംസ് സെക്രട്ടറിയേറ്റും സംയുക്ത പങ്കാളിത്തം വഹിക്കും. വിപുലമായ ചടങ്ങുകളോടെ  കൊച്ചി ഗെയിംസ് 2013 ഡിസംബര്‍ 21നു സമാപിക്കും
കേരളം ആതിഥേയത്വം വഹിക്കുന്ന അടുത്ത ദേശീയ ഗെയിംസിന്റെ മുഖ്യ വേദികളിലൊന്നാണ് കൊച്ചി. ഈ വന്‍ കായികമേളയുടെ  തയ്യാറെടുപ്പ് എന്ന നിലയിലാണ് കൊച്ചി ഗെയിംസ് 2013 അരങ്ങേറുന്നത്.  കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ പി .ഐ ഷെയ്ഖ് പരീത്, സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജെ ജെയിംസ്, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്റര്‍  പി.വി ആന്റണി , റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി മനോഹര്‍ പ്രഭു,  ആര്‍എസ്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എഎസ്.എ.എസ് നവാസ് എന്നിവര്‍ പങ്കെടുക്കും.

 

 


പൊതുജനങ്ങള്‍ക്കിടയില്‍ കായിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയും കായിക സംരംഭങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തവും അതോടൊപ്പം ആരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നതും  കൊച്ചി ഗെയിംസ് 2013 – വിഭാവന ചെയ്യുന്നു.
പ്രഥമ കൊച്ചി ഗെയിംസിന്റെ ലക്ഷ്യം കായികരംഗത്തെക്കുറിച്ചു പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതിനോടൊപ്പം ആരോഗ്യമുള്ള ജീവിത ശൈലി ജനങ്ങളുടെ ഇടയില്‍ ദൃഡമാക്കുക എന്നതാണെന്ന് ഡെക്കാത്തലണ്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ തോമസ് ഡി ലിസാസോ പറഞ്ഞു
കൊച്ചി ഗെയിംസ് 2013- ന്റെ പ്രധാന ആകര്‍ഷണം  രാജ്യന്തര നിലവാരത്തോടുകൂടിയ ഡെക്കാത്തലണിന്റെ വിപുലമായ സ്റ്റോറും ആയോധന കലകളായ കിക്ക് ബോക്‌സിങ്ങ് തുടങ്ങിയവ അടക്കം  നിരവധി മിനി ഗെയിംസുകളും   പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ നിറഞ്ഞ സ്‌പോര്‍ട് വില്ലേജ് ആയിരിക്കും..
കൊച്ചി ഗെയിംസ് 201ന്റെ ഭാഗമായി അത്‌ലറ്റിക്‌സ്,ബാസ്‌കറ്റ്‌ബോള്‍,ടേബില്‍ ടെന്നിസ്, നീന്തല്‍, ഫുട്‌ബോള്‍,വോളിബോള്‍ മത്സരങ്ങള്‍ ഉണ്ടാകും .മുന്നു എവര്‍റോളിംഗ് ട്രോഫികള്‍ക്കു വേണ്ടി സ്‌കൂള്‍ ,കോളേജ്, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക.. കൊച്ചി ഗെയിംസ് 2013 ല്‍ ആയിരത്തിലേറെ അത്‌ലറ്റുകള്‍ പങ്കെടുക്കും. മെഡിക്കല്‍ ട്രസ്റ്റ് സ്‌പോര്‍ട്‌സ് മെഡിസിന്റെ നേതൃത്വത്തില്‍  പ്രത്യേക ചികിത്സാ വിഭാഗം കൊച്ചി ഗെയിംസ് 2013ല്‍ ഉടനീളം പ്രവര്‍ത്തിക്കും.

                                   ഡെക്കാത്തലണ്‍ ഇന്ത്യ
18 രാജ്യങ്ങളിലായി 605 ഓളം സ്‌റ്റോറുകളുടെ വിപുലമായ ശൃംഖലകളോടുകൂടിയ പ്രമുഖ ഫ്രഞ്ച് സ്‌പോര്‍ട്‌സ് ഡിസൈനറും സ്‌പോര്‍ട്‌സ് ഉപകരണ കമ്പനിയുമായ ഡെക്കാത്തലണിന് ഇന്ത്യയില്‍ ബാംഗ്ലൂര്‍,താനെ,ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ അടക്കം അഞ്ചോളം സ്‌റ്റോറുകളാണുള്ളത്. 1996 മുതല്‍ ഡെക്കാത്തലണ്‍  ഒരു കുരയ്ക്കുകീഴില്‍ 65 ഓളം സ്‌പോര്‍ട്‌സ് ഇനങ്ങളാണ് അണിനിരത്തുന്നത്. ടെക്‌നിക്കല്‍ ആയും ഡിസൈനിലും മികവുറ്റവയും പോക്കറ്റില്‍ ഒതുങ്ങുന്നവയുമാണ്.ഡെക്കാത്തലണ്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍.  അതിലുപരി പ്രൊഫഷണലുകള്‍ക്കും  തുടക്കക്കാര്‍ക്കും മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍  രൂപപ്പെടുത്തിയ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍  ചുരുങ്ങിയ വിലയ്ക്ക് ഡെക്കാത്തലണ്‍ നല്‍കുന്നത്. ഡോക്ടര്‍മാരും ഡയറ്റീഷ്യന്മാരും തുടങ്ങി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കും സ്‌പോര്‍ട്‌സ് വില്ലേജ് വേദിയാകും.

You must be logged in to post a comment Login