കൊച്ചി സ്റ്റേഡിയത്തിലെ ആരാധകരെ കണ്ട് അത്ഭുതപ്പെട്ടുപോയി; അമിതാഭ്ബച്ചന്‍

കൊച്ചി: ലോകത്തിലെ വിവിധ സ്റ്റേഡിയത്തില്‍നിന്ന് മല്‍സരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും കൊച്ചി സ്റ്റേഡിയത്തിലെ കാഴ്ച മറ്റെവിടെയും കണ്ടിട്ടില്ലെന്ന് ബോളിവുഡ് ഇതിഹാസതാരം അമിതാഭ് ബച്ചന്‍.ഐഎസ്എല്‍ മല്‍സരത്തിലെ ഫൈനല്‍ കാണാനെത്തിയ അമിതാഭ് ബച്ചന്‍ ആദ്യ പകുതി കഴിഞ്ഞുള്ള ഇടവേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയിലെ ആവേശം മാതൃകയാക്കേണ്ടതാണ്. ഫുട്‌ബോളിന് ഈ നാട് നല്‍കുന്ന പിന്തുണഅതിശയപ്പെടുത്തുന്നതാണ്. ഇതിനെ മാതൃകയാക്കാനാണ് ശ്രമിക്കേണ്ടതെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ വന്‍ താരനിരയാണ് ഇന്നലെ കൊച്ചിയില്‍ എത്തിയത്. അമിതാഭ് ബച്ചനു പുറമെ ക്രിക്കറ്റ് ഇതിഹാസവും ബ്ലാസ്‌റ്റേഴ്‌സ് ഉടമയുമായ സച്ചിന്‍ ടെന്‍ഡുടല്‍ക്കര്‍റും ഭാര്യയും, മുന്‍ ക്രിക്കറ്റ് താരവും കൊല്‍ക്കത്ത ടീമുടമയുമായ സൗരവ് ഗാംഗുലി, ബ്ലാസ്‌റ്റേഴ്‌സ് സൂത്രധാരകരിലൊരാളായ നീത അംബാനി,ബ്ലാസ്‌റ്റേഴ്‌സ് അംബാസിഡര്‍ നിവിന്‍ പോളി ,മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐഎം വിജയന്‍ തുടങ്ങിയ വമ്പന്‍ താരനിരകളും ഇന്നലെ കൊച്ചിയിലെത്തിയിരുന്നു.

You must be logged in to post a comment Login