കൊടുക്കാം കാലിനൊരു കൊറിയന്‍ ടച്ച്

പെണ്‍കുട്ടികളുടെ ഫാഷന്‍ ബോക്‌സില്‍ എപ്പോഴും സൂക്ഷിക്കുന്നൊരു ആഭരമാണ് പാദസരം.സ്വര്‍ണ പാദസരങ്ങളോടായിരുന്നു ആദ്യം കോളേജ്കുമാരികളുടെ പ്രിയമെങ്കിലും ഇപ്പോഴത് കല്ലും മുത്തുമൊക്കെ വച്ച ഫാന്‍സി പാദസരങ്ങളിലേക്ക് ചുവടുമാറി.സാധാര അവരങ്ങളില്‍ വെളളി പാദസരങ്ങളാണ് ധരിക്കാന്‍ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതെങ്കിലും കല്യാണങ്ങള്‍ക്കും മറ്റു വിശേഷാവസരങ്ങളിലും പങ്കെടുക്കുമ്പോള്‍ അത് വസ്ത്രത്തിന് മാച്ചാകുന്ന തരത്തിലുളള ഫാന്‍സിയിലേക്ക് തിരിയും.ഒറ്റക്കാലില്‍ അണിയാവുന്ന കൊറിയന്‍ ബീഡ്‌സ്

Untitled-3 copyഫാന്‍സി പാദസരങ്ങളാണ് കൗമാരക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്.നിറമുള്ള ചരടുകളില്‍ മുത്തു പിടിപ്പിച്ചവ, വൈറ്റ്‌മെറ്റലിലും ബ്ലാക്ക് മെറ്റലിലും ഉള്ളവ, നേര്‍ത്ത നൂലുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കോര്‍ത്തിണക്കിയവ… ഇങ്ങനെ പോകുന്ന പാദസരങ്ങള്‍. ബഹു വര്‍ണങ്ങളിലുള്ള മുത്തുകള്‍ക്കൊപ്പം കൊച്ചു ഷെല്ലുകള്‍ കോര്‍ത്തെടുത്ത ഇത്തരം പാദസരങ്ങള്‍ കണങ്കാലില്‍ അണിഞ്ഞാല്‍ നമ്മുടെ കാല് മുഖം പോലെ തന്നെ മനോഹരമാകും.മുഖത്തിന് ലഭിക്കുന്ന ശ്രദ്ധയും ഭംഗിയും ഇവ കാലുകള്‍ക്കും നല്‍കും.കറുപ്പും വെള്ളയും സ്വര്‍ണനിറവും ഇടകലര്‍ന്നു നില്‍ക്കുന്ന ഡിസൈന്‍ ആണ് കൊറിയന്‍ ബീഡ്‌സ് പാദസരങ്ങളുടേത്.കൗമാരക്കാര്‍ മാത്രമല്ല, യുവതികളും ഇപ്പോള്‍ ഇത്തരം പാദസരങ്ങളുടെ ആരാധകരായി മാറിയിരിക്കുകയാണ്.

 
ഹാങിങ് ടൈപ്പ് പാദസരങ്ങളാണ് ഫാന്‍സി പാദസരങ്ങളിലെ മറ്റൊരിനം. ജീന്‍സ്, കാപ്രി, മിഡി. വസ്ത്രം ഏതുമാവട്ടെ അവയ്‌ക്കൊപ്പം ഈ പാദസരങ്ങള്‍ അണിയാമെന്നതാണ് ഇതിന്റെ സവിശേഷത.50 രൂപ മുതല്‍ 125 രൂപ വരെയാണ് വില.
കുന്ദന്‍ വര്‍ക്ക് ചെയ്ത ഹാങിങ് ടൈപ്പ് ആന്റ്വിക് ഗോള്‍ഡ് പാദസരങ്ങള്‍ക്ക് 100 മുതല്‍ 150 രൂപ വരെ വില വരും. ഒക്‌സിഡൈസ്ഡ് സില്‍വര്‍ പാദസരങ്ങളുടെ വില 50 മുതല്‍ 150 രൂപ വരെയാണ് വില.

You must be logged in to post a comment Login