കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും മന്ത്രിതലസംഘം സന്ദര്‍ശിക്കുമെന്ന് മന്ത്രി എം.എം.മണി

ഇടുക്കി: മന്ത്രിതലസംഘം ആവശ്യമുള്ളിടത്തെല്ലാം പോകുമെന്ന് വൈദ്യുതിമന്ത്രി എം.എം.മണി. കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കും. മാധ്യമങ്ങളെ തടയുന്നതിനോട് യോജിപ്പില്ല. അക്കാര്യം താനല്ല തീരുമാനിക്കുന്നതെന്നും എം.എം.മണി പറഞ്ഞു. സിപിഐയും സിപിഐഎമ്മും തമ്മില്‍ പ്രശ്നങ്ങളില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.

അതേസമയം തര്‍ക്കം നിലനില്‍ക്കുന്ന മൂന്നാറിലെ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കാന്‍ മന്ത്രിതല സംഘമെത്തി. ഇപ്പോള്‍ മൂന്നാറിലുള്ള റവന്യൂ, വനം, വൈദ്യുതിമന്ത്രിമാര്‍ അല്‍പസമയത്തിനകം കുറിഞ്ഞി ഉദ്യാനപ്രദേശത്തേക്ക് പോകും. മന്ത്രിമാരോട് നിലപാടറിയിക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ തയാറെടുത്തിട്ടുണ്ട്. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നശേഷമാകും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക. നാളെ മൂന്നാറില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെ സന്ദര്‍ശിക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്.

You must be logged in to post a comment Login