കൊട്ടിക്കലാശം കലഹിച്ചു; സംസ്ഥാനത്ത് പരക്കെ അക്രമ സംഭവങ്ങള്‍

election-kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് പ്രവര്‍ത്തകരുടെ ആവേശം അതിര് കടന്നതോടെ കൊട്ടിക്കലാശത്തില്‍ പലയിടത്തും അക്രമം. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കും തര്‍ക്കവും കൈയാങ്കളിയും അരങ്ങേറി. പലയിടത്തും നേതാക്കളും പോലീസുദ്യോഗസ്ഥരും ഇടപെട്ട് അണികളെ ശാന്തരാക്കിയെങ്കിലും, ചില സ്ഥലത്ത് പോലീസിന് ലാത്തി വീശേണ്ടി വന്നു.

വടക്കാഞ്ചേരിയിലുണ്ടായ സംഘര്‍ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയ്ക്ക് നേരെ ചെരിപ്പേറുണ്ടായി. എല്‍ഡിഎഫ് പ്രവര്‍ത്തകാരണ് സംഭവത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.

അങ്കമാലിയില്‍ എല്‍.ഡി.എഫ്‌യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. തിരുവനന്തപുരം ബാലരാമപുരത്തുണ്ടായ സംഘര്‍ഷത്തില്‍ ബാലരാമപുരം എസ്.ഐ വിജയകുമാറിന് പരിക്കേറ്റു. ഇവിടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരേയും കല്ലേറുണ്ടായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേന്ദ്രസേനയും പോലീസിനൊപ്പം കൊട്ടിക്കലാശത്തിന് സുരക്ഷ നല്‍കാന്‍ രംഗത്തിറങ്ങി.

You must be logged in to post a comment Login