കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടുയുടെ അമ്മയും കൂറുമാറി; പെണ്‍കുട്ടിയുടെ ജനന തീയതി തെറ്റ്

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി. ഫാ. റോബിനമായി ബന്ധമുണ്ടായിരുന്ന സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതായി അമ്മ മൊഴി നല്‍കി.  കഴിഞ്ഞ ദിവസം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ഫാ.റോബിന്‍ വടക്കുഞ്ചേരിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. പ്രായപൂര്‍ത്തിയായതിന് ശേഷമാണ് ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നായിരുന്നു മകളുടെ മൊഴി. തുടര്‍ന്ന്  കോടതി പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും കൂറുമാറിയത്.

17-12-1997 ആണ് പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനതീയതി എന്നാല്‍ രേഖകളില്‍ 1999 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അമ്മ പറഞ്ഞു.  പ്രോസിക്യൂഷന്‍ പറഞ്ഞതല്ല പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനതീയതി. ശാസ്ത്രീയ പരിശോനയ്ക്ക് വിധേയമാകാന്‍ തയ്യാറാണെന്നും അമ്മ പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

You must be logged in to post a comment Login