കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം

ഫോര്‍മുല വണ്‍ കാറോട്ടത്തിലെ കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. കിമി റൈക്കോണനെ പിന്തള്ളിയാണ് വെറ്റലിന്റെ നേട്ടം. സീസണില്‍ വെറ്റലിന്റെ എട്ടാം കിരീടമാണിത്. ഇതോടെ വെറ്റല്‍ ലോക ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്താനുള്ള സാധ്യത കൂടി.

 

വെറ്റലിന് 272 ഉം രണ്ടാമതുള്ള അലോന്‍സോയ്ക്ക് 195 ഉം പോയിന്റാണുള്ളത്.സീസണില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ ഉള്‍പ്പെടെ 5 റേസ് ഇനി ബാക്കി ഉണ്ട്. പരമാവധി 125 പോയിന്റ് ആണ് ഒരു ഡ്രൈവര്‍ക്ക്  ഇനി നേടാനാവുക. അടുത്തയാഴ്ച നടക്കുന്ന ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ വെറ്റല്‍ ജയിക്കുകയും അലോന്‍സോ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്താല്‍ വെറ്റലിന് ലോക ചാംപ്യനാകാം.

You must be logged in to post a comment Login