കൊറോണ വൈറസ്; മരണം 1,630 ആയി; ആഫ്രിക്കയിലും രോഗ ബാധ

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,630 ആയി. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 139 പേരാണ്. അതിനിടെ ചൈനയ്ക്ക് പുറത്ത് ആഫ്രിക്കയിലും കൊറോണ സ്ഥിരീകരിച്ചു. ഈജിപ്തിലാണ് രോഗം സ്ഥിരീകരിച്ചത്.

അതേ സമയം, കേരളത്തിൽ വൈറസ് ഭീതി ഒഴിയുകയാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ 2288 പേരുണ്ട്. ഇവരിൽ 2272 പേർ വീടുകളിലും, 16 പേർ ആശുപത്രികളിലുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചൈനയ്ക്ക് സൗദി അറേബ്യ സഹായം പ്രഖ്യപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് എംബസി പ്രതിനിധികളും വിവിധ അന്താരാഷ്ട്ര കമ്പനികളുമായി റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സംയുക്ത കരാറിൽ ഒപ്പുവെച്ചു.

You must be logged in to post a comment Login