കൊലക്കേസ് പ്രതിയും ശരവണ ഭവന്‍ ഉടമയുമായ പി. രാജഗോപാല്‍ മരിച്ചു

ചെന്നൈ: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടലുടമ പി രാജഗോപാല്‍ മരിച്ചു. കോടതിയുടെ പ്രത്യേക അനുമതി വാങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി രാജഗോപാല്‍ മരിച്ചത്.

ജൂലൈ 10 നാണ് രാജഗോപാലിന്റെ ആരോഗ്യ നില മോശമാകുന്നത്. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവ് വേണമെന്ന് കാണിച്ച് രാജഗോപാല്‍ സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.

2004 ലാണ് പി രാജഗോപാല്‍ ഹോട്ടലിലെ ജീവനക്കാരനായ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത്. ആദ്യം പത്ത് വര്‍ഷമാണ് കോടതി തടവിനായി ശിക്ഷിച്ചതെങ്കിലും പിന്നീട് മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കുകയായിരിന്നു.

You must be logged in to post a comment Login