കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് പത്ത് പേര്‍ക്ക് പരുക്ക്

കൊല്ലം: ദേശീയപാതയില്‍ ഇരവിപുരത്ത് യാത്രക്കാരുമായി വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് എയര്‍പോര്‍ട്ടിലേക്ക് ഇന്ധനം കയറ്റി വരികയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ച് ബസ് യാത്രക്കാരായ പത്തോളം പേര്‍ക്ക് പരുക്ക്.

സ്ത്രീകളാണ് പരുക്കേറ്റവരില്‍ അധികവും. ഇവരെ പോലിസെത്തി ആശുപത്രിയിലാക്കി. ഇന്നു രാത്രി ഏഴരയോടെ തട്ടാമലക്കടുത്തായിരുന്നു അപകടം. കൊല്ലത്തു നിന്നും കണിയാപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

You must be logged in to post a comment Login