കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; പാകിസ്താനെ പിന്തള്ളി ഒന്നാം റാങ്കില്‍

India's Ravichandran Ashwin(C) and captain Virat Kohli celebrate with teammates after the wicket of New Zealand's captain Ross Taylor during the fourth day of the second Test cricket match between India and New Zealand at The Eden Gardens Cricket Stadium in Kolkata on October 3, 2016. ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE----- / GETTYOUT / AFP / Dibyangshu SARKAR (Photo credit should read DIBYANGSHU SARKAR/AFP/Getty Images)

കൊല്‍ക്കത്ത: അഞ്ഞൂറാം ടെസ്റ്റിലെ അവിസ്മരണീയ ജയത്തിനുശേഷം സ്വന്തം മണ്ണിലെ 250-ാം ടെസ്റ്റിലും ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 178 റണ്‍സിന്റെ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ പാകിസ്താനെ പിന്തള്ളി ഇന്ത്യ ഒന്നാം റാങ്ക് അരക്കിട്ട് ഉറപ്പിച്ചു. സ്‌കോര്‍ ഇന്ത്യ 316 & 263, ന്യൂസീലന്‍ഡ് 204, 197. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് എട്ടിന് ഇന്‍ഡോറില്‍ നടക്കും.

375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കീവീസ് ബാറ്റിങ് നിര ഇന്ത്യ ബോളിങ്ങിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. അശ്വന്‍, ഷാമി, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. 74 റണ്‍സെടുത്ത ഓപ്പണര്‍ ടോം ലാതമാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(24), ഹെന്റി നിക്കോളാസ്(24), ലൂക്ക് റോഞ്ചി(32) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

Ravichandran Ashwin grabbed his third wicket early in the third session.

നാലാം ദിനം എട്ടിന് 227 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 263 റണ്‍സിന് പുറത്ത!ായി. വൃദ്ധിമാന്‍ സാഹ 58 റണ്‍സെടുത്തു പുറത്താവാതെ നിന്നു. ഭുവനേശ്വര്‍ കുമാര്‍ 23 റണ്‍സെടുത്ത് സാഹയ്ക്ക് മികച്ച പിന്തുണ നല്‍കി. കിവീസിനുവേണ്ടി ബോള്‍ട്ടും ഹെന്റിയും സാന്റനറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. രോഹിത് ശര്‍മയുടെ 82 റണ്‍സും വിരാട് കോഹ്‌ലിയുടെ 45 റണ്‍സുമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് നേട്ടമായത്.

ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 204 റണ്‍സിന് പുറത്തായിരുന്നു. ഭുവനേശ്വര്‍ അഞ്ചു വിക്കറ്റും ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി.

You must be logged in to post a comment Login