കൊളസ്‌ട്രോള്‍ ലൈംഗിക ശേഷിയെ ബാധിക്കും

കൊളസ്‌ട്രോള്‍ ചിലപ്പോഴൊക്കെ ലൈംഗികമായ ഉത്തേജനത്തെ ബാധിക്കുന്ന രോഗമാണ്. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അിഞ്ഞുകൂടുന്ന രോഗമാണ് കൊളസ്‌ട്രോള്‍. സാധാരണമായി മധ്യവസ്‌കരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ സ്ത്രീകളെയും പുരുഷന്മാരെയും രണ്ടു വിധത്തിലാണ് കൊളസ്‌ട്രോള്‍ ലൈംഗികമായി തളര്‍ത്തുക. ലിംഗോദ്ധാരണശേഷിക്കുറവും ലിംഗോത്തേജനക്കുറവും രതിമൂര്‍ച്ഛ വിഷയങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പലപ്പോഴും കൊളസ്‌ട്രോള്‍ കാരണമാകാറുണ്ട്. ഇതാണ് മധ്യവസ്‌കരില്‍ ലൈംഗിക ഉത്തേജനം കുറയുന്നതിന് കാരണം.

രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവല്‍ ആണുങ്ങളുടെ ലിംഗോദ്ധാരണത്തെയും സ്ത്രീകളുടെ ലൈംഗികോത്തേജനം, രതിമൂര്‍ച്ഛ എന്നിവയെയും ബാധിക്കും. കൊളസ്‌ട്രോള്‍, ്രൈടഗ്ലിസെറൈഡ്, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, വിഎല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഇവയെല്ലാം വിവിധതരം കൊളസ്‌ട്രോളുകളാണ്. രക്തത്തില്‍ ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ ഉണ്ടാകുമ്പോള്‍ അതു ക്ലാവുകണക്കെ രക്തധമനികളില്‍ പറ്റിപ്പിടിച്ച് അടിയുന്നു.

Young couple not communicating after an argument

ഇങ്ങനെ ധമനികളിലെ രക്തപ്രവാഹം തടസ്സപ്പെടുന്നു. ലിംഗത്തിലെ ധമനികളുടെ ല്യൂമന്‍ ഹൃദയത്തിനു രക്തം കൊടുക്കുന്ന ധമനികളുടെ ല്യൂമനെ അപേക്ഷിച്ചു ചെറുതാണ്. ഇതു കാരണം ഹൃദയത്തിനു രക്തം കൊടുക്കുന്ന ധമനികളില്‍ തടസ്സം ഉണ്ടാവുന്നതിനു മുമ്പുതന്നെ ലിംഗത്തിനു രക്തം കൊടുക്കുന്ന ധമനികളില്‍ തടസ്സമുണ്ടാകും. എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ് പ്രധാനമായും ശരീരത്തെ തളര്‍ത്തുന്നത്.

കൊളസ്‌ട്രോളിനെ കഴിവതും അകറ്റി നിര്‍ത്തുകയാണ് വേണടത്. കൊഴുപ്പ് കൂടുതലുളളതും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിവതും ഒഴിവാക്കണം. കൊളസ്‌ട്രോള്‍ ലൈംഗികതയെ ബാധിക്കുക മാത്രമല്ല,ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന രോഗമാണ്. അതുകൊണ്ട് തന്നെ നല്ല ശ്രദ്ധയോടെ മാത്രമേ ആഹാരപദാര്‍ത്ഥങ്ങള്‍ തെരഞ്ഞെടുക്കാവൂ.

You must be logged in to post a comment Login