കൊള്ള അവസാനിക്കുന്നില്ല; പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വീണ്ടും വര്‍ധിപ്പിക്കും

നിലവില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില 12 വര്‍ഷത്തെ താഴ്ചയിലാണ്.

petrol

മുംബൈ: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. മാര്‍ച്ചിനു മുമ്പായി വര്‍ധന വരുത്താനാണ് സര്‍ക്കാര്‍ ആാേലചിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി ആഭ്യന്തര വിലയും കുറച്ചിരുന്നു. എന്നാല്‍ ഇതിന്റെ ആനുകൂല്യം മുഴുവനായി ജനങ്ങള്‍ക്കു ലഭ്യമാകാത്ത വിധത്തില്‍ കേന്ദസര്‍ക്കാര്‍ രണ്ടു മാസത്തിനിടെ മൂന്നുതവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. ഇതിലൂടെ 10,000 കോടി രൂപയാണ് സര്‍ക്കാരിലേക്ക് ഒഴുകിയത്. പ്രത്യക്ഷ നികുതി പിരിവിലെ കുറവ് മറികടക്കാനും ധനക്കമ്മി കുറയ്ക്കാനും ഇതിലൂടെ സര്‍ക്കാരിനു കഴിഞ്ഞു.

നിലവില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില 12 വര്‍ഷത്തെ താഴ്ചയിലാണ്. സ്ഥിതിഗതികള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ വരുംവാരങ്ങളില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്നാണു പ്രതീക്ഷ.

You must be logged in to post a comment Login