കൊഴുപ്പ് കുറയ്ക്കുന്ന പാചകവുമായി സാംസങിന്റെ പുതിയ സ്മാര്‍ട്ട് അവന്‍

കൊച്ചി: ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ് ഇലക്‌ട്രോണിക്‌സ് പുതിയ സ്മാര്‍ട്ട് അവന്‍ വിപണിയിലവതരിപ്പിച്ചു. വറുത്തെടുക്കുന്ന ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അംശം 80 ശതമാനം വരെ കുറയ്ക്കുന്ന സ്ലിം ഫ്രൈ ടെക്‌നോളജിയാണ് പുതിയ സാംസങ് സ്മാര്‍ട്ട് അവന്റെ പ്രത്യേകത.
പുതിയ സ്മാര്‍ട്ട് അവനിലുള്ള ഫെര്‍മെന്റേഷന്‍ ഫംഗ്ഷന്‍ ഉപയോഗിച്ച് മാവ് പുളിപ്പിക്കുന്നത് വളരെ പെട്ടെന്ന് സാധിക്കും.

മിനിട്ടുകള്‍ക്കുള്ളില്‍ കട്ടത്തൈര് ഉണ്ടാക്കുവാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താം. ബില്‍റ്റ് ഇന്‍ ഗ്രില്ലോടു കൂടിയ സ്മാര്‍ട്ട് അവന്റെ കപ്പാസിറ്റി 32 ലിറ്ററാണ്.
പുതിയ സാംസങ് സ്മാര്‍ട്ട് അവനില്‍ 200 അധികം ഇന്ത്യന്‍ പാചക കുറിപ്പുകള്‍ പ്രീ പ്രോഗ്രാം ചെയ്തിട്ടുണ്ട്. ബാക്ടീരിയകളെ പ്രതിരോധിക്കുന്നതും പോറല്‍ വീഴാത്തതുമായ സെറാമിക് ഉള്‍വശം വൃത്തിയാക്കാന്‍ വളരെ എളുപ്പമാണ്. ഒതുങ്ങിയ രൂപകല്‍പനയോടു കൂടിയ പുതിയ സാംസങ് സ്മാര്‍ട്ട് അവന്റെ വില 19,990 രൂപയാണ്.

You must be logged in to post a comment Login