‘കൊവിഡ്- 19’- കൊറോണയ്ക്ക് പുതിയ പേരുമായി ഡബ്ലുഎച്ച്ഒ; മരണസംഖ്യ 1110 ആയി

കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ലോക ആരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ). കൊവിഡ് 19′ എന്നാണ് പുതിയ പേര്.

കൊറോണ വൈറസ് ഡിസീസ് എന്നതിന്റ ചുരുക്കപ്പേരാണ് ‘കൊവിഡ് 19’ (Covid- 19). 19 എന്നും പേരിൽ വന്നതിന് കാരണം 2019ൽ കണ്ടെത്തപ്പെട്ടതുകൊണ്ടാണ്.

വ്യത്യസ്ത രാജ്യങ്ങളിൽ പല പേരുകളിൽ വൈറസ് അറിയപ്പെടുന്നതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ലുഎച്ച്ഒ ഡയറക്ടർ ജനറൽ വ്യക്തമാക്കി. രോഗത്തിനുള്ള വാക്‌സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. അതേസമയം, കൊറോണ വൈറസ് ബാധയിൽ മരണം 1110 ആയി. ഇന്നലെ മാത്രം മരിച്ചത് 97 പേരാണ്.

You must be logged in to post a comment Login